ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികൾ വൈകാതെ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. ......
കേരളത്തിലെ പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി. കേരളം നൽകിയ പട്ടികയിലെ മൂന്നു പേരുകൾ വെട്ടിയാണ് കേന്ദ്രം അന്തിമ പട്ടിക തയ്യാറാക്കിയത്. ......
പറവൂരിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. പറവൂർ കടവത്ത് റോഡിൽ കണ്ണംപറമ്പിൽ സുരേന്ദ്രനും ഭാര്യ സജിതയുമാണ് മരിച്ചത്.......
ദോഹ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു. ജനവിരുദ്ധ സർക്കാരിനെതിരെയുള്ള ജനകീയ വിധിയാണ് നിലമ്പൂരിൽ കണ്ടതെന്നും പിണറായി വിജയന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനുമേറ്റ തിരിച്ചടിയാണ് നിലമ്പൂരിലെ വോട്ടർമാർ നൽകിയിരിക്കുന്നതെന്നും ഗ്ലോബൽ കമ്മിറ്റി നേതാവ് കെ കെ ഉസ്മാൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
2026 ൽ നടക്കാൻ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരാൻ പോകുന്നതിന്റെ കൗണ്ട്ഡൌൺ നിലമ്പൂരിൽ തുടങ്ങിക്കഴിഞ്ഞെന്നും കേരളത്തിലെ ഭരണസംവിധാനം മുഴുവൻ ഉപയോഗിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പിആർ വർക്ക് ടീം വികസനത്തിന്റെ കാര്യത്തിൽ ഉണ്ടാക്കിയെടുത്ത കള്ളത്തരങ്ങൾ നിലമ്പൂരിലെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിഞ്ഞെന്നും ജില്ലാ മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര പറഞ്ഞു.നിലമ്പൂരിലെ വോട്ടർമാർക്ക് ജില്ലാ കമ്മിറ്റിയുടെ നന്ദിയും ഒത്തൊരുമയോടെ പ്രവർത്തിച്ച ടീം യുഡിഎഫിന് ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങളും അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പ്രസിഡണ്ട് വിപിൻ മേപ്പയൂർ നേർന്നു. ......
കേരള രാഷ്ട്രീയത്തിൽ ആമുഖം വേണ്ടാത്ത നേതാവാണ് കേരള കോൺഗ്രസ് ചെയർമാനും, എം. എൽ.......
ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അധിക്ഷേപ വർഷം. നൂറുശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണ് മംദാനിയെന്ന് ട്രംപ് ആരോപിച്ചു. ......
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാർ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയത് നിരവധി വാഗ്ദാനങ്ങൾ നൽകിക്കൊണ്ടായിരുന്നു. എന്നാൽ, രണ്ടാം ഭരണത്തിന്റെ നാല് വർഷവും ഒരു മാസവും പിന്നിടുമ്പോൾ, ഈ വാഗ്ദാനങ്ങളിൽ പലതും പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് ജീവനക്കാർക്കിടയിൽ അതൃപ്തി പുകയുകയാണ്. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയികൾ പ്രതിപക്ഷ നേതാവ്
വി.ഡി സതീശനും, പിണറായിസത്തിനെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച പി.വി
അൻവറുമാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വി.ഡി സതീശൻ
അൻവറിനെതിരെ കൈ കൊണ്ട കടുത്ത നിലപാടുകൾ തന്നെയാണ് വിജയത്തിന്റെ
കാതൽ. ......
കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു. 93 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗ്ളൂരുവിൽ വെച്ചായിരുന്നു അന്ത്യം.......